ജി​ല്ല ക​യാ​ക്കിം​ഗ് ആ​ര​വ​ത്തി​ലേ​ക്ക്; അ​ന്താ​രാ​ഷ്ട്ര-​ ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും
Wednesday, August 10, 2022 12:20 AM IST
കോ​ട​ഞ്ചേ​രി: ചാ​ലി​യാ​റി​ന്‍റെ ഓ​ള​പ​ര​പ്പി​ൽ ഇ​നി ക​യാ​ക്കിം​ഗ് ആ​ര​വം. എ​ട്ടാ​മ​ത് മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 12,13,14 ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര-​ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ക​യാ​ക്ക​ർ​മാ​ർ അ​ണി​നി​ര​ക്കും.
മു​ൻ​വ​ർ​ഷം ന​ട​ന്ന ക​യാ​ക്കിം​ഗ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടി​യ റ​ഷ്യ​യു​ടെ ഇ​വാ​ന്‍ ഇ​ത്ത​വ​ണ​യും മ​ത്സ​ര​ത്തി​ന് ഉ​ണ്ടാ​വും. റ​ഷ്യ​ൻ നാ​ഷ​ണ​ൽ വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് താ​ര​മാ​യ ഇ​വാ​ൻ വി​വി​ധ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​യാ​ണ്.
ദേ​ശി​യ ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ​നി​താ ക​യാ​ക്ക​ർ​മാ​രാ​യ 17 വ​യ​സു​കാ​രി പ്രി​യ​ങ്ക റാ​ണ, ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി നൈ​ന അ​ധി​കാ​രി എ​ന്നി​വ​ർ തു​ഷാ​ര​ഗി​രി​യി​ൽ ന​ട​ക്കു​ന്ന ക​യാ​ക്കിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഗം​ഗ റി​വ​ർ ഫെ​സ്റ്റി​വ​ൽ പോ​ലു​ള്ള വി​വി​ധ ക​യാ​ക്കിം​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​ട്ടു​ള്ള​വ​രാ​ണ് ഇ​രു​വ​രും. കോ​ഴി​ക്കോ​ട് ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് ആ​ണ് മൂ​വ​രെ​യും സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്.
മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ ക​ല​ക്ട​ര്‍ ഡോ. ​എ​ന്‍. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​നോ​ട​കം നാ​ൽ​പ്പ​തി​ലേ​റെ ക​യാ​ക്ക​ർ​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ന് പു​ലി​ക്ക​യം സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റും ഇ​ല​ന്തു​ക​ട​വ് എ​ൻ​ഡിം​ഗ് പോ​യി​ന്‍റു​മാ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.