യു​വാ​വി​നെ മ​ർ​ദി​ച്ച് ഇ​ട​വ​ഴി​യി​ൽ ത​ള്ളി​യ സം​ഭ​വം: പ്ര​തി അ​റ​സ്റ്റി​ൽ
Saturday, August 13, 2022 12:34 AM IST
നാ​ദാ​പു​രം: കൈ​വേ​ലി​യി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് ഇ​ട​വ​ഴി​യി​ൽ ത​ള്ളി​യസം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ചീ​ക്കോ​ന്ന് ച​മ്പി​ലോ​റ നീ​ളംപ​റ​മ്പ​ത്ത് അ​ഖി​ൽ (23) നെ​യാ​ണ് കു​റ്റ്യാ​ടി സി​ഐ ഇ.​കെ. ഷി​ജു അ​റ​സ്റ്റ് ചെ​യ്ത​ത്.
വ​ള​യം ചു​ഴ​ലി സ്വ​ദേ​ശി ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ര​ൻ വാ​തു​ക്ക​ൽ പ​റ​മ്പ​ത്ത് വി​ഷ്ണു (30) നാ​ണ് ബു​ധ​നാ​ഴ്ച്ച രാ​ത്രി​യി​ൽ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. അ​ഖി​ലി​ന്‍റെ വീ​ട്ടി​ന് സ​മീ​പ​ത്ത് വ​ച്ച് രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് അ​ഖി​ൽ വി​ഷ്ണു​വി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് ഇ​ട​വ​ഴി​യി​ൽ ത​ള്ളി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ഖി​ലി​നെ ക​ല്ലാ​ച്ചി ടൗ​ണി​ൽ നി​ന്നാ​ണ് നാ​ദാ​പു​രം ഡി​വൈ​എ​സ്പി​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും കു​റ്റ്യാ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റും രേ​ഖ​പെ​ടു​ത്തി. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.