കൊ​ടി​യ​ത്തൂ​രി​ൽ മു​രി​ങ്ങതോ​ട്ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം
Saturday, August 13, 2022 11:40 PM IST
മു​ക്കം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​രി​ങ്ങ തോ​ട്ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന മു​രി​ങ്ങ തോ​ട്ട നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​ഉ​പ്പേ​ര​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഷം​ലൂ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് മാ​ട്ടു​മു​റി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ദി​വ്യ ഷി​ബു, എം.​ടി റി​യാ​സ്, ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്,ജോ​യി​ന്‍റ് ബ്ലോ​ക്ക്‌ ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ രാ​ജീ​വ്‌, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ൻ, തൊ​ഴി​ലു​റ​പ്പ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ. ​റാ​സി​ഖ്, ബാ​ബു മൂ​ല​യി​ൽ, പി. ​അ​ബ്ദു, ബ​ഷീ​ർ പാ​ലാ​ട്ട്, ഹ​രി​ദാ​സ​ൻ പ​ര​പ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.