താമരശേരിയിൽ കാണാതായ ആൾ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
1336854
Wednesday, September 20, 2023 2:12 AM IST
താമരശേരി: താമരശേരിയിൽ കാണാതായ ആളെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി കാരാടി നീലഞ്ചേരി അരുണോദയത്തിൽ സത്യപ്രകാശ് (59) നെയാണ് താമരശേരി മേരിമാതാ കത്തീഡ്രൽ ചർച്ചിന് മുൻവശത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ച മുതൽ സത്യപ്രകാശിനെ കാണാനായതിനെ തുടർന്ന് തെരച്ചിൽ നടത്തിയിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: സൗമിനി. മകൻ: അഭിൻ പ്രകാശ്.