തുഷാരഗിരിയിൽ വിനോദസഞ്ചാരദിനം ആചരിച്ചു
1338896
Thursday, September 28, 2023 12:56 AM IST
കോടഞ്ചേരി: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് അംഗം സിസിലി ജേക്കബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെന്പകശേരി ഉദ്ഘാടനം ചെയ്തു.
ടൂറിസം ഫെസിലിറ്റേഷൻ സെന്റർ മാനേജർ ഷെല്ലി മാത്യു കുന്നേൽ, നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്റർ പ്രസിഡന്റ് സാബു അവണ്ണൂർ, കോടഞ്ചേരി ഗവണ്മെന്റ് കോളജ് അധ്യാപകൻ ഡോ. ടി. ജോബി രാജ്, വനസംരക്ഷണ സമിതി പ്രസിഡന്റ് ബേബി കോട്ടുപ്പള്ളി, തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാദമി പ്രസിഡന്റ് പോൾസണ്‍ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ഒയിസ്ക ഇന്റർനാഷണൽ നെല്ലിപൊയിൽ ചാപ്ടറും കോടഞ്ചേരി ഗവണ്മെന്റ് കോളജിലെ സുവോളജി വിദ്യാർഥികളും ചേർന്ന്, നൂറ്റാണ്ടുകൾ പഴക്കമുള്ള താന്നി മുത്തശിയെ ആദരിക്കുകയും പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുഷാരഗിരി വെള്ളച്ചാട്ടങ്ങളിലേക്ക് ട്രക്കിംഗ് നടത്തുകയും ചെയ്തു.