തെരുവ്നായ ആക്രമണം; മനുഷ്യരേയും വളർത്തുമൃഗങ്ങളേയും പരിക്കേൽപ്പിച്ചു
1338898
Thursday, September 28, 2023 12:58 AM IST
കൊയിലാണ്ടി: പന്തലായനിയിൽ തെരുവ് നായ ആക്രമണം. മൂന്നു പേർക്ക് പരിക്കേറ്റു. പശുവിനെയും രണ്ട് വളർത്തു നായയെയും തെരുവ് നായ കടിച്ചു.
വടക്കേ വെള്ളിലാട്ട്താഴ സരോജിനി (75) ക്കും മറ്റു രണ്ടുപേർക്കുമാണ് നായയുടെ കടിയേറ്റ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സരോജിനിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മറ്റ് രണ്ടുപേർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സതേടി.ഇന്നലെ വൈകീട്ട് ആറുമണിയോടുകൂടിയാണ് സംഭവം.
നായക്ക് പേയിളകിയതാണോ എന്ന് സംശമുള്ളതായി നാട്ടുകാർ പറഞ്ഞു. നായയെ കാണ്ടെത്താനായിട്ടില്ല.