കോട്ടയത്ത് ബൈക്ക് അപകടത്തിൽ നിയമ വിദ്യാർഥി മരിച്ചു
1338993
Thursday, September 28, 2023 9:58 PM IST
ഫറോക്ക്: കോട്ടയത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൽഎൽബി വിദ്യാർഥി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കെത്തലക്കൽ സയ്യിദ് സാദിഖ് എന്ന ബാവ തങ്ങളുടെ മകൻ സിയാദ് (23) ആണ് മരിച്ചത്.
കോട്ടയത്ത് എൽഎൽബിക്ക് പഠിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് മരിച്ചത്.
മാതാവ്: ഫാത്തിമത്ത്സുഹറബീവി. സഹോദരങ്ങൾ: സയ്യിദ് സവാദ്, സയ്യിദ്സാബിത്, സയ്യിദ് സിനാൻ, സയ്യിദ് സഈദ്. കബറടക്കം വെളളിയാഴ്ച വൈകുന്നേരം കരുവൻതുരുത്തി വലിയ ജുമാഅത്ത് പള്ളിയിൽ.