പൂക്കാട് കലാലയത്തിൽ നാടകോത്സവം
1339137
Friday, September 29, 2023 1:07 AM IST
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ സുവർണ ജൂബിലി നാടകോത്സവം കേരള സംഗീത നാടക അക്കാഡമിയുടെ സഹകരണത്തോടെ ഒക്ടോബര്‍ നാലുമുതല്‍ ഏഴുവരെ പുക്കാട് കലാലയത്തിൽ അമേച്വർ നാടകോത്സവം സംഘടിപ്പിക്കുന്നു ഡോ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കാനത്തിൽ ജമീല എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ പ്രശസ്ത നാടക സംഘാഗങ്ങൾ അവതരിപ്പിക്കുന്ന അമേച്വർ നാടകങ്ങളാണ് അരങ്ങിലെത്തുക ആദ്യ ദിവസം വൈകീട്ട് 6.30 പൂക്കാട് കലാലയത്തിന്റെ ചിമ്മാനം എന്ന നാടകം അവതരിപ്പിക്കും.
മനോജ് നാരായണൻ സംവിധാനവും സുരേഷ് ബാബു ശ്രീസ്ഥ രചനയും നിർവഹിച്ച ചിമ്മാനം ഉത്തര കേരളത്തിലെ പ്രഖ്യാതമായ ചിമ്മാന കളി എന്ന നാടൻ കലയുടെ പുരാവൃത്തത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ളതാണ്.
പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിലൂടെ വളർന്നുവന്ന നാടക കലാകാരന്മാരാണ് അരങ്ങിൽ എത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പ്ലാറ്റ്ഫോം തിയേറ്റർ ഗ്രൂപ്പ് തൃശൂർ അവതരിപ്പിക്കുന്ന അകലെ അകലെ മോസ്കോ, നാടക സൗഹൃദം തൃശൂരിന്റെ സ്വൈരിത പ്രയാണം , നാടകപ്പുര കലാസമിതി ചേർപ്പിന്റെ പ്ലാംയാ ല്യൂബ്യൂയ് എന്നീ നാടകങ്ങൾ അരങ്ങിലെത്തും .അനുബന്ധമായി നാടക ചരിത്ര പ്രദർശനം, ശ്രീ ഗോപിനാഥ് കോഴിക്കോട് നയിക്കുന്ന നാടക ശില്പശാല , നാടക കലാകാരന്മാർക്കുള്ള ആദരം, മലയാള നാടകഗാനങ്ങളുടെ അവതരണം എന്നിവ നടക്കും.