വയനാട് ബദൽ റോഡ്: കളക്ടർക്ക് കത്ത് നൽകി പഞ്ചായത്ത്
1339314
Saturday, September 30, 2023 12:40 AM IST
ചക്കിട്ടപാറ: പൂഴിത്തോട് - പടിഞ്ഞാറത്തറ വയനാട് ബദൽ റോഡിന്റെ പൂഴിത്തോട് മുതൽ കോഴിക്കോട് വനാതിർത്തിയായ കരിങ്കണ്ണി വരെയുള്ള ഭാഗത്തിന്റെ സർവേ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ യോഗ തീരുമാന പ്രകാരമുള്ള കത്ത് ജില്ലാ കളക്ടർ എ. ഗീതയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കൈമാറി.
സമര സമിതി ചെമ്പനോട മേഖലാ ചെയർമാൻ കെ.എ. ജോസുകുട്ടി, സമര സമിതി പൂഴിത്തോട് മേഖലാ ചെയർമാൻ സി.കെ. ശശി, അപ്പച്ചൻ അമ്പാട്ട്, ജീമോൻ കാഞ്ഞിരത്തിങ്കൽ എന്നിവരും സന്നിഹിതരായി. ജില്ലാ വികസന സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് കളക്ടർ ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.