ജാഗ്രതാ യോഗം ചേർന്നു
1339827
Monday, October 2, 2023 12:26 AM IST
കൊയിലാണ്ടി: മോഷണം, ലഹരി മാഫിയാ പ്രവർത്തനം എന്നിവ അമർച്ച ചെയ്യാൻ കൊയിലാണ്ടി പോലീസ് വിളിച്ചു ചേർത്ത യോഗം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഒമ്പതിന് പഞ്ചായത്ത് തല ജാഗ്രതാ സമിതിയും തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് തല സമിതികളും രൂപീകരിക്കാൻ തീരുമാനിച്ചു.
ലഹരി മാഫിയയേയും, മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താൻ യോഗത്തിൽ തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കാനും തീരുമാനിച്ചു.
എംഎൽഎ കാനത്തിൽ ജമീല യോഗം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ സിഐ എം.വി. ബിജു അധ്യക്ഷത വഹിച്ചു.