ജില്ലാ സീനിയർ ബോൾ ബാഡ്മിന്റണ്‍: ആഫ്ടെക്കും റിക്രീയേഷൻ ക്ലബ്ബും ജേതാക്കൾ
1374054
Tuesday, November 28, 2023 1:28 AM IST
കോഴിക്കോട്: ജില്ലാ ബോൾ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ബോൾ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആഫ്ടെക് കാലിക്കറ്റും വനിതാ വിഭാഗത്തിൽ ഫറോക്ക് റിക്രീയേഷൻ ക്ലബ്ബും ജേതാക്കളായി.
പുരുഷന്മാരിൽ ഫറോക്ക് റിക്രീയേഷൻ ക്ലബ്ബും വനിതകളിൽ മെറ്റഫർ ഫറോക്കും രണ്ടാം സ്ഥാനം നേടി. ജില്ലാ സ്പോർട്സ് കൗണ്‍സിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം. ജോസഫ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി.ടി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പി. ഷഫീഖ്, പി. എം റിയാസ്, വി. കെ ഷിജു, ടി. മിഥേഷ്, ടി.ടി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.