ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ അപകടം: അഡ്വ. പി. സതീദേവി
1374060
Tuesday, November 28, 2023 1:40 AM IST
കോഴിക്കോട്: സദാ ജാഗ്രതയോടെ ഉണർന്നിരുന്നില്ലെങ്കിൽ വലിയ അപകടത്തിലേക്ക് ചെന്നെത്തുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
സംസ്ഥാന വനിതാ കമ്മിഷനും വേളം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കലാലയ ജ്യോതി ഉണർവ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
ജാഗ്രത പുലർത്തണമെന്ന് നമ്മെ ഓർമപ്പെടുത്തുന്ന സംഭവ വികാസങ്ങളിലൂടെയാണ് നാട് കടന്നു പൊയ്ക്കോണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.പിടിഎ പ്രസിഡന്റ് പി. ഷെരീഫ് അധ്യക്ഷത വഹിച്ചു. കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. റെജീന ക്ലാസെടുത്തു.
വേളം എച്ച്എസ്എസ് പ്രിൻസിപ്പൽ കെ.ടി. അബ്ദുൾ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി പി. ഷുഹൈബ്, കെ.എസ്. നിഷ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.കെ. മുഹമ്മദ് റയീസ് എന്നിവർ സംസാരിച്ചു.