ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിക്ക് ജിദ്ദ കൂട്ടായ്മ ഹോം കെയർ വാഹനം നൽകി
1374061
Tuesday, November 28, 2023 1:40 AM IST
മുക്കം: മലയോര മേഖലയിലെ നിർധന രോഗികൾക്ക് ജിദ്ദയിലെ മലയാളി സുമനസ്സുകളുടെ കൈത്താങ്ങ്. കാരശേരി പഞ്ചായത്തിലെ സന്നദ്ധ പാലിയേറ്റിവ് സംഘടനയായ ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിക്ക് ഹോം കെയർ വാഹനം നൽകിക്കൊണ്ട് ആശ്വാസ് ജിദ്ദ കൂട്ടായ്മയാണ് സാന്ത്വന പരിചരണത്തിൽ കൈ കോർത്തത്.
250-ൽ അധികം കിടപ്പ് രോഗികളുള്ള പഞ്ചായത്തിൽ മിക്ക ദിവസങ്ങളിലും രണ്ട് ഹോം കെയർ വീതം നിർബന്ധമായ സഹചര്യത്തിൽ ഒരു വാഹനംകൂടി സൗകര്യപ്പെടുത്തി പാവപ്പെട്ട കിടപ്പ് രോഗികൾക്ക് ആശ്വാസം പകരുകയായിരുന്നു.
ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി ജിദ്ദ ക്ലസ്റ്റർ കണ്‍വീനർ മുജീബ് ഉമ്മിണിയിൽ ഫ്ളാഗ് ഓഫ് ചെയ്തു. കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത പരിപാടി ഉദ്ഘാടനം ചെയ്തു. അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി. കുഞ്ഞാലി മുഖ്യാതിഥിയായിരുന്നു. ആശ്വാസ്ചെയർമാൻ കെ.കെ.ആലി ഹസൻ അധ്യക്ഷത വഹിച്ചു.
കാരശേരി ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, കിപ്പ് ജില്ലാ സെക്രട്ടറി നിസാർ കൊളായിൽ, ആശ്വാസ് ജിദ്ദ ഭാരവാഹികളായ യൂസഫ്, സാജിദ്, സൈതലവി, ജാഫർ, ഗഫൂർ, ഗൾഫ് കോഡിനേറ്റർ മുഹമ്മദ് കക്കാട്,എം.എ.സൗദ, എ.കെ.സാദിഖ്, വി.പി.ഉമ്മർ, എം.സി.മുഹമ്മദ്, ഗസീബ് ചാലൂളി, ടി.എം.ജാഫർ, സുഹറ കരുവോട്ട്, പി.കെ.ഖാദർ, എൽ.കെ.മുഹമ്മദ്, എം.ബി.നസീർ, റിൻസി ജോണ്സണ്, എ.എം. ഷീജ, എൻ.കെ.അൻവർ, കണ്‍വീനർ അബൂബക്കർ നടുക്കണ്ടി, ട്രഷറർ റീന പ്രകാശ് എന്നിവർ സംസാരിച്ചു.