ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന്
1374062
Tuesday, November 28, 2023 1:40 AM IST
കോഴിക്കോട്: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന്് കല്ലായ് റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടരയ്ക്ക് ജില്ലാ പ്രസിഡന്റ് ജയന് രാഗം പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തടക്കമാവും.
തുടര്‍ന്ന് അനുസ്മരണ സമ്മേളനം സംസ്ഥാന വെല്‍ഫെയര്‍ ഫണ്ട് ചെയര്മാന് പ്രജിത്ത് കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. പത്തുമണിക്ക് ട്രേഡ് ഫെയര്‍ കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി. ദിവാകരനും ഫോട്ടോ പ്രദര്‍ശനം സംസ്ഥാന സെക്രട്ടറി സജീഷ് മണിയും ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനം പതിനൊന്നിന് കെ.കെ. രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേള്‍ഡ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡന്റ് ജയന് രാഗം, സെക്രട്ടറി ജിതിന് വളയനാട്, സ്വാഗതസംഘം ചെയര്മാന് പി.കെ. രജീഷ്, കണ്‍വീനര്‍ പുഷ്കരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.