എൻസിസി ദിനാഘോഷം: വൃദ്ധസദനം സന്ദർശിച്ച് കുളത്തുവയൽ സ്കൂൾ കാഡറ്റുകൾ
1374063
Tuesday, November 28, 2023 1:40 AM IST
കുളത്തുവയൽ:കുട്ടികളിൽ സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമുണർത്തി കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസി ദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൂരാച്ചുണ്ട് സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം ഒരു ദിവസം ചിലവഴിച്ചു.
കാഡറ്റുകൾസമാഹരിച്ച തുക ഉപയോഗിച്ച് അമ്മമാർക്ക് ഉപഹാരങ്ങൾ നൽകി. വൃദ്ധസദനം മദർ സുപ്പീരിയർ സിസ്റ്റർ മെർലിൻ ജോസ് എസ്.എച്ച്, എൻസിസി ഓഫീസർ ബിജോ മാത്യു എന്നിവർ പ്രസംഗിച്ചു. സർജന്റ് ആദിത് വി. അനിൽ, സർജന്റ് അസിൻ എൽസ ജോബി എന്നിവർ നേതൃത്വം നൽകി.