കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാളികേര കർഷകരെ ചതിക്കരുത്: കേരള കോൺഗ്രസ് -എം
1374467
Wednesday, November 29, 2023 8:09 AM IST
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ മുഖ്യവിളയായ കേര കൃഷിയെ പരിപോഷിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകാനുള്ള ആർജവം കാണിക്കണമെന്നും നാളികേര കർഷകരെ ചതിക്കരുതെന്നും കേരളാ കോൺഗ്രസ്-എം ജില്ലാ നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾ ഈ മേഖലയ്ക്ക് ഗുണം ചെയ്യുന്നില്ല. ഇനിയും അവഗണന തുടരാനാണ് ഭാവമെങ്കിൽ ഭരിക്കുന്നവരുടെ മുഖം നോക്കാതെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എം. പോൾസൺ, കെ.കെ. നാരായണൻ, ബോബി മൂക്കൻ തോട്ടും, വിനോദ് കിഴക്കയിൽ, പുനത്തിൽ ശിവാനന്ദൻ, രതീഷ് വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.