അപകട ഭീഷണി ഉയർത്തി വള്ളിപ്പടർപ്പുകൾക്കിടയിൽ ട്രാൻസ്ഫോർമർ
1374470
Wednesday, November 29, 2023 8:09 AM IST
ചക്കിട്ടപാറ: അപകട ഭീഷണി ഉയർത്തി വള്ളിപ്പടർപ്പുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ. ചക്കിട്ടപാറ പെരുവണ്ണാമൂഴി റോഡിൽ തലച്ചിറ റേഷൻ കടയുടെ എതിർ വശത്താണ് കാടുകയറിയ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.
കുട്ടികളടക്കം നിരവധി ആളുകൾ സഞ്ചരിക്കുന്ന പാതയോരത്താണ് ട്രാൻസ്ഫോർമർ ഉള്ളത്.
ഇതിന് തൊട്ടടുത്ത് നിരവധി വനിതകൾ ജോലി ചെയ്യുന്ന കറിപൗഡർ ഉൽപാദന സ്ഥാപനവുമുണ്ട്. കാട് നീക്കം ചെയ്യണമെന്ന് പലതവണ ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ ഓഫീസ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.