കരുതൽ തടങ്കൽ: കൂരാച്ചുണ്ടിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1374479
Wednesday, November 29, 2023 8:09 AM IST
കൂരാച്ചുണ്ട്: നവകേരള സദസിന്റെ മറവിൽ നടക്കുന്ന കരുതൽ തടങ്കൽ, പോലീസ്-ഡിവൈഎഫ്ഐ അക്രമം എന്നിവയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൂരാച്ചുണ്ട് ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പയസ് വെട്ടിക്കാട്ട്, രാജു കിഴക്കേക്കര, ബിജു മാണി, ജോസ് കോട്ടക്കുന്നേൽ, ജോസ് കൂവണ്ണിൽ, ജെറിൻ കുര്യാക്കോസ്, സുബിൻ കൊച്ചുവീട്ടിൽ എന്നിവർ നേതൃത്വം നൽകി.