പച്ചക്കറിതൈകൾ വിതരണം ചെയ്തു
1374668
Thursday, November 30, 2023 7:05 AM IST
കൂമ്പാറ: പത്ത് സെന്റിൽ കൂടുതൽ സ്ഥലത്ത് മുരിങ്ങ, കോവൽ എന്നിവ മാതൃകാപരമായി പരിപാലിക്കാൻ താൽപര്യമുള്ള കർഷകർക്ക് സൗജന്യമായി തൈകൾ വിതരണം ചെയ്തു.
വിതരണോദ്ടനം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ റോസ്ലി ജോസ്, വാർഡ് മെമ്പർമാരായ മോളി തോമസ്, ബാബു മൂട്ടോളി, കൃഷി ഓഫീസർ ഷബീർ, കാർഷിക വികസനസമിതി അംഗം ജബ്ബാർ കുളത്തിങ്കൽ, കൃഷി ഭവൻ ജീവനക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.