കാരശേരി പഞ്ചായത്ത് എൽപി സ്കൂൾ കായിക മേള സംഘടിപ്പിച്ചു
1374671
Thursday, November 30, 2023 7:05 AM IST
മുക്കം: കാരശേരി പഞ്ചായത്ത് എൽപി സ്കൂൾ കായിക മേള സംഘടിപ്പിച്ചു. ആനയാം കുന്ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മേളയിൽ പഞ്ചായത്തിലെ ആറ് എൽപി സ്കൂളുകളിൽ നിന്ന് 120 കുട്ടികൾ പങ്കാളികളായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൽപി മിനി, എൽപി കിഡീസ് എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം.
വിജയികൾക്കുള്ള എവറോളിംഗ് ട്രോഫി കാരശേരി എച്ച്എൻസികെഎം എയുപി സ്കൂൾ കരസ്ഥമാക്കി. റണ്ണേഴ്സിനുള്ള എവറോളിംഗ് ട്രോഫി സിഎച്ച്എംഎൽപി സ്കൂൾ നെല്ലിക്കാ പറമ്പും കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. കായിക മേള പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ജിജിത സുരേഷ്, പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ആമിന എടത്തിൽ പ്രധാനധ്യാപകരായ അജ്മൽ, ജാനിസ്, റസാക്ക്, ട്രീസ, ലേഖ, ബോബി എന്നിവർ പങ്കെടുത്തു.