കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
1374672
Thursday, November 30, 2023 7:05 AM IST
താമരശേരി: പുതുപ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈങ്ങാപ്പുഴയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
പോലീസിന്റെ നരനായാട്ടിനും ഡിവൈഎഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനും നവകേരള സദസിന്റെ മറവില്‍ ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ ആക്രമിച്ച് അകാരണമായി കേസെടുക്കുന്നതിനെതിരേയും ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകനെ കൊല്ലാന്‍ തുടങ്ങിയ ഡിസിപിക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഡിസിസി ജനറല്‍ സെക്രട്ടറി ആയിഷകുട്ടി സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു.മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി. മാത്യു, മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സന്തോഷ് മാളിയേക്കല്‍, അംബിക മംഗലത്ത്, ദേവസ്യ ചൊള്ളാമഠം, നാസര്‍ പുഴങ്കര, ഉണ്ണികൃഷ്ണന് പെരുമ്പള്ളി, കമറു കാക്കവയല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്. നൗഷാദ്, കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് സണ്ണി പുലിക്കുന്നേല്‍, മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സലോമി സലീം, എന്‍.ജി. ബാബു, ജോര്‍ജ്ജ് കുരുത്തോല, സി.ആര്. ബിജു, അസീസ് പിലാക്കല്‍, നൗഷാദ് പുല്പറമ്പില്, സജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.