വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കരുത്: ഇഡബ്ല്യൂഎസ്എ
1374674
Thursday, November 30, 2023 7:05 AM IST
തിരുവമ്പാടി: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) തിരുവമ്പാടി ഏരിയ കൺവൻഷനും, അംഗങ്ങൾക്കായുള്ള ടെക്നിക്കൽ ക്ലാസും തിരുവമ്പാടി വ്യാപാര ഭവനിൽ വച്ച് നടന്നു.
അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം യു. ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരേയുള്ള പ്രക്ഷോഭത്തിൽ മുഴുവൻ വയറിംഗ് തൊഴിലാളികളും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏരിയ പ്രസിഡന്റ് എൻ.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കൺവൻഷനിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. സത്യൻ, സി. പ്രദീപ് കുമാർ, മുതിർന്ന നേതാക്കളായ ടി.കെ. മത്തായി, പി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രമോദ് ചെമ്മാട് ടെക്നിക്കൽ ക്ലാസിന് നേതൃത്വം നൽകി.