"തിറയാട്ടങ്ങളുടെ ചരിത്രം' തിറ വേഷങ്ങള്‍ ഏറ്റുവാങ്ങി
1374950
Friday, December 1, 2023 7:17 AM IST
കോഴിക്കോട്: തിറയാട്ടത്തിന്റെ ചരിത്രവും വൈവിധ്യവും പറയുന്ന പുസ്തകം തിറയാട്ട വേഷങ്ങള്‍ ഏറ്റുവാങ്ങി. എത്ത്നിക് ആര്‍ട്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച തിറയാട്ടം കലാകാരന് മൂര്‍ക്കനാട്ട് പീതാംബരന്റെ "തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാന രംഗകല' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള നിര്‍വഹിച്ചു.
നാല് തിറയാട്ട വേഷങ്ങള്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവന് എം.പി. മുഖ്യാതിഥിയായിരുന്നു. ഇ.കെ.ഗോവിന്ദവര്‍മ രാജ പുസ്തകം പരിചയപ്പെടുത്തി. യുസി. രാമന്, എ.പി. രാധാകൃഷ്ണന് , മൂര്‍ക്കനാട് പീതാബംരന്, എം. മാധവിക്കുട്ടി, കെ.എം. അരവിന്ദാക്ഷന് പ്രസംഗിച്ചു.