സ്കൂൾ കായികമേള; പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂൾ ജേതാക്കൾ
1375121
Saturday, December 2, 2023 12:56 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് എൽപി വിഭാഗം സ്കൂൾ കായികമേളയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂൾ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ രണ്ടാം സ്ഥാനവും വിളക്കാംതോട് എംഎഎം എൽപി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
കിഡീസ് വിഭാഗത്തിൽ പുല്ലൂരാംപാറ സ്കൂളിലെ ആൽബിൻ ബിജു, ലംഹ എന്നിവർ വ്യക്തിഗത ചാന്പ്യൻമാരായി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.