"ഹണ്ടിംഗ് ദ സ്മാർട്ട്' ക്വിസ് മത്സരം നടത്തി
1375542
Sunday, December 3, 2023 6:57 AM IST
കോഴിക്കോട്: മേരിക്കുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ "ഹണ്ടിംഗ് ദ സ്മാർട്ട്' ക്വിസ് മത്സരം നടത്തി. കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.
കരിങ്കല്ലായിലെ വെനെറിനി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിലെ പി.കെ. കാർത്തിക്, സൗരവ് എന്നിവരുടെ ടീം ഒന്നാം സ്ഥാനവും10000 രൂപയും കരസ്ഥമാക്കി. പ്രൊവിഡൻസ് ജിഎച്ച്എസ്എസിലെ മൻഹ, തന്മയ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും 7500 രൂപയും കരസ്ഥമാക്കി.
കോവൂരിലെ ജിഎച്ച്എസ്എസ് എംസിസി ക്യാമ്പസിലെ നിരഞ്ജൻ, ആഗ്നയി എന്നവരുടെ ടീം മൂന്നാം സ്ഥാനവും 5000 രൂപയും കരസ്ഥമാക്കി. കൂടാതെ ഫൈനൽ റൗണ്ടിൽ എത്തിയ പത്ത് ടീം അംഗങ്ങൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി. കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.