ഏകദിന ധ്യാനം നടത്തി
1375543
Sunday, December 3, 2023 6:57 AM IST
കോഴിക്കോട്: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി താമരശേരി രൂപത തലത്തിൽ വിൻസെൻഷ്യൻ അംഗങ്ങൾക്കായി പുല്ലൂരാംപാറ ബദാനിയ ധ്യാന കേന്ദ്രത്തിൽ ഏകദിന ധ്യാനം നടത്തി. ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ ധ്യാനം നയിച്ചു.
ക്രൈസ്തവരെ അവഹേളിക്കുന്നതിനായി സിനിമകളെ മറയാക്കുന്ന പുതിയ പ്രവണതകളെ അദ്ദേഹം അപലപിച്ചു. രൂപത അധ്യാത്മിക ഉപദേഷ്ടാവ് തോമസ് നാഗപറമ്പിൽ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് കുളത്തുവയൽ ധ്യാന കേന്ദ്രത്തിലെ സിസ്റ്റർ എൽസിസ് മാത്യു വചനം പങ്കുവെച്ചു. രൂപത പ്രസിഡന്റ് തോമസ് പുലിക്കോട്ടിൽ, വൈസ് പ്രസിഡന്റുമാരായ സിറിയക്ക് മാത്വ പാലേംതട്ടേൽ, ഡോ. ഐസക് പാറംകുളങ്ങര എന്നിവർ പ്രസംഗിച്ചു.