എം.ചടയന്‍ ട്രസ്റ്റ് പുരസ്കാരം യു.സി. രാമനും നജീബ് കാന്തപുരത്തിനും
1375544
Sunday, December 3, 2023 6:57 AM IST
കോഴിക്കോട്: എം.ചടയന്‍ ട്രസ്റ്റിന്റെ സമഗ്ര ശ്രേഷ്ഠ പുരസ്കാരത്തിനു മുന്‍ എംഎല്‍എ യു.സി. രാമേനയും യുവ ശ്രേഷ്ഠ പുരസ്കാരത്തിനു നജീബ് കാന്തപുരം എംഎല്‍എയേയും തെരഞ്ഞെടുത്തു. നിപ ബാധിത പ്രദേശങ്ങളില്‍ വീടുവീടാന്തരം കയറി ആത്മധൈര്യം നല്‍കുകയും ഭക്ഷണ സാധനങ്ങള്‍ തലച്ചുമടായി എത്തിക്കുകയും ചെയ്ത ആയഞ്ചേരി മംഗലാട്ട് പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗം എ.സുരേന്ദ്രന് കര്‍മശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം പതിനെട്ടിന് വൈകിട്ട് നാലിന് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ.രാഘവന് എംപി പുരസ്കാരങ്ങള്‍ നല്‍കും. ഉമ്മര്പാണ്ടികശാല എം. ചടയന്‍ അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. പീ.മുരളീധരന്, നാസര്‍ എസ്റ്റേറ്റ്മുക്ക്, വി.എം. സുരേഷ് ബാബു, രതീഷ് മുണ്ടോത്ത്, വിനോദ് പൂനത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.