ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
1375550
Sunday, December 3, 2023 6:57 AM IST
മുക്കം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ കാരശേരി മാടാമ്പുറത്താണ് ഇന്നലെ രാവിലെ 11.45 ഓടുകൂടി അപകടം നടന്നത്.
പെരിന്തൽമണ്ണ സ്വദേശിയുടേതാണ് വാഹനം. രണ്ടുപേരായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. രണ്ടുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി കാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നേരത്തെയും ഇവിടെ ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. സംസ്ഥാനപാത നവീകരണത്തിന് ശേഷമാണ് പ്രദേശത്ത് അപകടം പതിവായത്.