കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡും കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ കേ​ര​ളോ​ത്സ​വം ക​ലാ മ​ത്സ​ര​ങ്ങ​ളോ​ടെ പു​റ​മേ​രി​യി​ൽ സ​മാ​പി​ച്ചു. ഒ​രു മാ​സ​ക്കാ​ല​മാ​യി അ​യ്യാ​യി​ര​ത്തോ​ളം ക​ലാ കാ​യി​ക താ​ര​ങ്ങ​ൾ കേ​ര​ളോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ 322 പോ​യി​ന്‍റു​മാ​യി ചേ​ള​ന്നൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. 275 പോ​യി​ന്‍റു​മാ​യി കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ റ​ണ്ണേ​ഴ്സ് അ​പ്പു​മാ​യി.

പ​ന്ത​ലാ​യ​നി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ലെ തേ​ജ​സ്‌ ക​ലാ​പ്ര​തി​ഭ​യാ​യും പേ​രാ​മ്പ്ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷ്ണ​പ്രി​യ ക​ലാ​തി​ല​ക​വു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ 188 പോ​യി​ന്‍റു​മാ​യി ചേ​ള​ന്നൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഒ​ന്നാം സ്ഥാ​ന​വും 185 പോ​യി​ന്‍റു​മാ​യി വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കാ​യി​ക മേ​ള​യി​ൽ 184 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഒ​ന്നാം സ്ഥാ​ന​വും 139 പോ​യി​ന്‍റു​മാ​യി ചേ​ള​ന്നൂ​ർ ബ്ലോ​ക്ക്‌ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.പു​റ​മേ​രി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.