വിജയത്തിന് പിന്നിൽ മോദിയിലുള്ള വിശ്വാസം: അഡ്വ. വി.കെ. സജീവൻ
1375771
Monday, December 4, 2023 6:07 AM IST
കോഴിക്കോട്: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തകർപ്പൻ വിജയത്തിലും തെലുങ്കാനയിലെ വൻ മുന്നേറ്റത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ തളി മാരാർജി ഭവൻ പരിസരത്തു നിന്നും ആരംഭിച്ച വിജയാഹ്ലാദ പ്രകടനം പാളയം ബസ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു.
സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ഉജ്വല വിജയത്തിന് പിന്നിൽ നരേന്ദ്രമോദിയിൽ ജനങ്ങൾക്കുള്ള ഉറച്ച വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. ആഹ്ലാദ പ്രകടനത്തിന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, കൗൺസിലർമാരായ സരിത പറയേരി, രമ്യ സന്തോഷ്, ജില്ലാ കമ്മിറ്റിയംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ,യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ, മൈനോറിറ്റി മോർച്ച ജില്ല പ്രസിഡന്റ് ഷെയ്ക്ക് ഷാഹിദ്, കർഷകമോർച്ച ജില്ലാജനറൽ സെക്രട്ടറി വാസുദേവൻ നമ്പൂതിരി, സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണൻ, ശോഭാസുരേന്ദ്രൻ, ബാബു മരക്കാട്ട്, ലീന അനിൽ, വിസ്മയ പിലാശേരി തുടങ്ങിയവർ നേതൃത്വം നൽകി.