ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പ്: മേമുണ്ട അൾട്ടിമാക്സ് ജേതാക്കൾ
1376000
Tuesday, December 5, 2023 6:31 AM IST
കോഴിക്കോട്: ജില്ലാ കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തിനാലാമത് കരാട്ടെ ചാന്പ്യൻഷിപ്പിൽ മേമുണ്ട അൾട്ടിമാക്സ് കരാട്ടെ ക്ലബ് 143 പോയിന്റ് നേടി ജേതാക്കളായി. വടകര ബുഡോ കരാട്ടെ ക്ലബ് 113 പോയിന്റ് നേടി റണ്ണേഴ്സ് അപ്പായി. 97 കാറ്റഗറിയിൽ 800 കായിക താരങ്ങൾ പങ്കെടുത്തു.
ഐപിഎം അക്കാദമിയിൽ നടന്ന ചാന്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സുനിൽ കുമാർ അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ പ്രദീപ് ചോന്പാല, ഐപിഎം അക്കാദമി ക്യാന്പസ് ഡയറക്ടർ പ്രസാദ് കുറുപ്പ്, കെ.രതീഷ്, കെ.രമേശ്, മനോജ് മഹാദേവ്, പി.കെ.അനൂപ് കുമാർ എന്നിവർ സംസാരിച്ചു. വിജയികൾ സംസ്ഥാന കരാട്ടെ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും..