ജില്ലാ സ്കൂള്‍ കലോത്സവം: സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം
1376005
Tuesday, December 5, 2023 6:31 AM IST
പേരാമ്പ്ര : ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. നൃത്ത ഇനങ്ങളോടെ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ പതിനൊന്നിന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. 309 ഇനങ്ങളിലായി 9,277 വിദ്യാര്‍ഥികളാണ് കലാമേളയില്‍ മാറ്റുരയ്ക്കുന്നത്.
പേരാമ്പ്ര എച്ച്എസ്എസിലും നഗരത്തിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമീപ പ്രദേശത്തെ സ്ഥലങ്ങളിലുമായി 190 വേദികളിലാണ് മത്സരം.സ്റ്റേജ് മത്സരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി .ബാബു നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. മനോജ് കുമാര്‍ , ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി കണ്‍വീനര്‍ വി.കെ മുഹമ്മദ് റഷീദ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കെ വിനോദന്‍ ,പ്രിന്‍സിപ്പല്‍ നിഷിത .കെ , പി. സുനില്‍കുമാര്‍, ആര്.കെ.മുനീര്‍, ടി.ജമാലുദ്ദീന്‍, സാലിം നടുവണ്ണൂര്‍, റഷീദ് പാണ്ടിക്കോട്, സത്യന് കടിയങ്ങാട്, ടി.അഷ്റഫ് എന്നിവര്‍ സംസാരിച്ചു.