പ്രധാന വേദിയിലെ കസേരകൾ കാണാനില്ല
1376639
Friday, December 8, 2023 1:00 AM IST
പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവത്തിലെ പ്രധാന വേദിയിയായ സബർമതിയിലെ കസേരകൾ കാണാനില്ല. മറ്റ് വേദികളിൽ ആവശ്യമായ കസേരകൾ ഇല്ലാത്തത് കാരണം സംഘാടകർ പ്രധാന വേദിയിലെ കസേരകൾ എടുത്ത് കൊണ്ട് പോകുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടേക്ക് ജനപ്രവാഹമായിരുന്നു. പ്രധാന വേദിയിൽ ഉള്ള ഇരിപ്പിടങ്ങളുടെ ഇരട്ടിയിലധികം കാണികളാണ് ഇന്നലെ ഇവിടെ കലാസ്വാദനത്തിന് തടിച്ചു കൂടിയത്. ഇതിൽ പകുതിയോളം കസേരകളാണ് ഇന്ന് അപ്രത്യക്ഷമായിരിക്കുന്നത്.
വേദികളിലേക്ക് ആവശ്യമായ എണ്ണം കസേരകൾ പന്തലിന്റെയും കസേരകളുടെയും ടെന്റർ ഏറ്റെടുത്തവർ എത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. മറ്റ് വേദികളിൽ കാണികൾക്ക് ഇരിക്കാനുള്ള കസേരകൾ ആവശ്യത്തിന് ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയായിരുന്നു.