പൂനൂർപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
1377386
Sunday, December 10, 2023 10:28 PM IST
കുന്നമംഗലം: കുരുവട്ടൂർ പൂനൂർപ്പുഴയുടെ ഒഴാംപൊയിൽ കടവിൽ കുളിക്കാനിറങ്ങിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. ഒഴാംപൊയിൽ പുറായിൽ മണി (48) യെയാണ് ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേവായൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പിതാവ്:പരേതനായ തെയ്യത്തിര. മാതാവ്: പരേതയായ വെള്ളായി. ഭാര്യ: റീജ. മകൻ: അനന്ദു. സഹോദരങ്ങൾ: അറുമുഖൻ, അയ്യപ്പൻ, ദേവി, ബാബു, സത്യ, മാളു. സംസ്കാരം ഇന്ന്.