നേർച്ച നടത്തിപ്പിനെച്ചൊല്ലി പ​ള്ളി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ
Saturday, May 18, 2019 12:15 AM IST
തി​രു​വ​മ്പാ​ടി: താ​ഴെ തി​രു​വ​മ്പാ​ടി ത​ട്ട​ക്കാ​ട്ട് ജു​മു​അ​ത്ത് പ​ള്ളി​യി​ൽ ഇ​രു​വി​ഭാ​ഗം ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ .

വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​ര ശേ​ഷ​മാ​ണ് ബ​ദ​ർ നേ​ർ​ച്ച ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലെ ത​ർ​ക്കം സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലെ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. സം​ഘ​ർ​ഷ സൂ​ച​ന ല​ഭി​ച്ച​തി​നാ​ൽ പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പ​ള്ളി​യി​ൽ നേ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭാ​വ​ന പി​രി​ക്കാ​ൻ നേ​ര​ത്തെ രൂ​പ​വ​ത്ക​രി​ച്ച നി​ഷ്പ​ക്ഷ ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ഒ​രു​വി​ഭാ​ഗം എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വൈ​കി​ട്ട് താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി സു​ധാ​ക​ര​ൻ ഇ​രു വി​ഭാ​ഗ​ങ്ങ​ളെ​യും ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലേ​യും പ്ര​തി​നി​ധി​ക​ളെ ചേ​ർ​ത്ത് ബ​ദ​ർ നേ​ർ​ച്ച​യ്ക്ക് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത ഇ​രു​വി​ഭാ​ഗ​വും അം​ഗീ​ക​രി​ച്ച​തോ​ടെ പ്ര​ശ്ന​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി.