വി​ദേ​ശമ​ദ്യ വിൽപ്പന: വിലങ്ങാട്ട് ഒരാൾ അ​റ​സ്റ്റി​ല്‍
Thursday, July 18, 2019 12:21 AM IST
നാ​ദാ​പു​രം: എ​ക്‌​സൈ​സ് സം​ഘം വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍​പ്പന​യ്ക്കു സൂ​ക്ഷി​ച്ച മാ​ഹി മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ന​രി​പ്പ​റ്റ തി​നൂ​ര്‍ സ്വ​ദേ​ശി പ​ള്ളി​യാ​റ പൊ​യ്യി​ല്‍ സു​രേ​ഷി(43) നെ​യാ​ണ് നാ​ദാ​പു​രം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ത​റോ​ല്‍ രാ​മ ച​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ട് ലി​റ്റ​ര്‍ മ​ദ്യ​ം പിടിച്ചെടുത്തു. വി​ല​ങ്ങാ​ട് പെ​ട്രോ​ള്‍ പ​മ്പ് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.​നാ​ദാ​പു​രം ഒ​ന്നാം ക്ലാ​സ് കോ​ട​തി​ പ്ര​തി​യെ ര​ണ്ടാ​ഴ്ച്ച​ത്തേയ്ക്ക് റി​മാ​ൻഡ് ചെ​യ്തു. സി​ഇ​ഒമാ​രാ​യ കെ. ​ഷി​രാ​ജ്, അ​നി​രു​ദ്ധ്, തു​ഷാ​ര എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.