മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Thursday, July 18, 2019 12:22 AM IST
താ​മ​ര​ശേ​രി: മി​നി ബൈ​പാ​സി​ല്‍ മ​ദ​ര്‍ മേ​രി ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡ​രി​കി​ലെ പു​ളി​മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. ബൈ​പ്പാ​സ് റോ​ഡ് ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​രം വീ​ണ​ത്. വീ​തി കൂ​ട്ടു​ന്ന​തി​നി​ട​യി​ല്‍ പു​ളി​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്തി​രു​ന്നു.
ഇ​തോ​ടെ മ​രം കാ​റ്റി​ല്‍ മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ മ​രം വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.