പേ​രാ​മ്പ്ര ഹൈ​സ്‌​കൂ​ളി​ല്‍ സ്‌​റ്റെ​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, July 18, 2019 12:22 AM IST
പേ​രാ​മ്പ്ര: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് പേ​രാ​മ്പ്ര ഹൈ​സ്‌​കൂ​ളി​ല്‍ സ്‌​റ്റെ​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വേണ്ടി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നും സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സ​ലിം​ഗ് വി​ദ​ഗ്ധ​നു​മാ​യ കെ.​കെ. ശി​വ​ദാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഹ​രി​ദാ​സ​ന്‍, പി. ​സു​നി​ല്‍​കു​മാ​ര്‍, ആ​ര്‍. പ്ര​കാ​ശ​ന്‍, വി.​ബി. രാ​ജേ​ഷ്, പി.​പി പ്രീ​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെഎസ്ആർടിസി സ്റ്റാൻഡിലെ മൂത്രപ്പുരയിൽ തോ​ക്ക് കണ്ടെത്തി

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻഡിൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തോ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​വൂ​ർ​റോ​ഡി​ലെ ടെ​ർ​മി​ന​ലി​ലെ പു​രു​ഷ​ൻ​മാ​ർ​ക്കു​ള്ള മൂ​ത്ര​പ്പു​ര​യി​ലാ​ണ് പി​സ്റ്റ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണു സം​ഭ​വം. പൊ​തി​ഞ്ഞു​കെ​ട്ടി​യ നി​ല​യി​ലായിരുന്നു. തി​ര​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ട​ക്കാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.