വി​ദ്യാ​രം​ഗം പു​ര​സ്‌​കാരം പേ​രാ​മ്പ്ര ഉപജി​ല്ല​യ്ക്ക്
Thursday, July 18, 2019 12:24 AM IST
പേ​രാ​മ്പ്ര: വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദിയുടെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം പേരാന്പ്ര ഉപജില്ലയ്ക്ക്. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ല്‍​പി സ്‌​കൂ​ള്‍ ത​ലം മു​ത​ല്‍ പ​ത്താം ത​രം സ്‌​കൂ​ളു​ക​ളി​ല്‍ ക​ലാ സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി.
സ്‌​കൂ​ളു​ക​ളി​ലും സ​ബ് ജി​ല്ലാ​ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും വി​വി​ധ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് വി​ദ്യാ​രം​ഗ​ം ചെയ്യുന്നത്. ഒ​രു വ​ര്‍​ഷത്തെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉപ ജി​ല്ല​യെ അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ച്ച​ത്. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത് നെ​ച്ചാ​ട് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ വി.​എം. അ​ഷ​റ​ഫി​നെ മി​ക​ച്ച ജി​ല്ല കോ​ര്‍​ഡി​നേ​റ്റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് റി​പ്പോ​ര്‍​ട്ട് വി​ല​യി​രു​ത്തി അ​വാ​ര്‍​ഡ് നി​ര്‍​ണ്ണ​യി​ച്ച​ത്.