അകന്പടിതാഴം കടവിൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Friday, July 19, 2019 12:40 AM IST
കൂ​രാ​ച്ചു​ണ്ട്: ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധിപ്പി​ക്കാൻ സംസ്ഥാന സ​ർ​ക്കാ​ർ മ​ത്സ്യ​വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് ക​ല്ലാ​നോ​ട് ഭാ​ഗ​ത്തെ റി​സ​ർ​വോ​യ​റി​ലെ അ​ക​മ്പ​ടി​താ​ഴം ക​ട​വി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളാ​യ ക​ട്‌ല, രോ​ഹു, മൃ​ഗാ​ൾ, ക​രി​മീ​ൻ ,കാ​ര​ച്ചെ​മ്മീ​ൻ, പൂ​മീ​ൻതു​ട​ങ്ങി​യവയുടെ കു ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.​
പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ്, ഫിഷ​റീസ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​മു​ജീ​ബ്, ബ്ലോ​ക്ക് പഞ്ചായത്ത് മെംബ​ർ​മാ​രാ​യ എ​ൻ.​ജെ. മാ​ണി ,കെ. ​അ​ഹ​മ്മ​ദ് കോ​യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​നി ജി​നോ, ജോ​സ് വെ​ളി​യ​ത്ത്, കാ​ർ​ത്തി​ക വി​ജ​യ​ൻ ,ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​സ് ചെ​രി​യ​ൻ, ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി തെ​ക്ക​യി​ൽ, ശ്യാം ​ച​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.