ഇ​ന്‍​വ​ര്‍​ട്ട​ര്‍​ ബ​ള്‍​ബിനു ആവശ്യക്കാരേറുന്നു
Saturday, July 20, 2019 12:23 AM IST
കോ​ഴി​ക്കോ​ട് : മ​ഴ​ക്കു​റ​വു കാ​ര​ണം സം​സ്ഥാ​ന​ത്തു പ​വ​ര്‍​ക​ട്ട് പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് ഇ​ന്‍​വ​ര്‍​ട്ട​ര്‍ ബ​ള്‍​ബി​ന്‍റെ വി​ല്‍​പ്പ​ന കു​തി​ച്ചു​യ​രു​ന്നു. വൈ​ദ്യു​തി സം​ഭ​രി​ച്ച് നാ​ലു​മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യി പ്ര​കാ​ശം പ​ര​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഇ​വ തേ​ടി ഉ​പ​ഭോ​ക്താ​ക്ക​ള്‍ എ​ത്തു​ന്ന​ത്. ആ​റു മാ​സം മു​മ്പാ​ണ് കോ​ഴി​ക്കോ​ട്ടെ ക​ട​ക​ളി​ൽ ഇ​ന്‍​വ​ര്‍​ട്ട​ര്‍ ബ​ള്‍​ബു​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്കെ​ത്തി​യ​ത്.
മു​ന്പ് ചൈ​ന​യി​ല്‍ നി​ന്നു​ള്ള ഇ​ന്‍​വ​ര്‍​ട്ട​ര്‍ ബ​ള്‍​ബു​ക​ള്‍ വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് മൂ​ലം വേ​ണ്ട​ത്ര വി​ല്‍​പ്പ​ന ന​ട​ന്നി​ല്ല. ബ​ള്‍​ബി​ലെ സ്വി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ എ​ളു​പ്പമാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​ൻ നി​ർ​മി​ത ഇ​ന്‍​വ​ര്‍​ട്ട​ര്‍ ബ​ള്‍​ബ് വി​പ​ണി​യി​ലെ​ത്താ​ന്‍ തു​ട​ങ്ങി​യ​ത്. സാ​ധാ​ര​ണ ബ​ള്‍​ബി​ന്‍റെ അ​തേ വ​ലി​പ്പ​മു​ള്ള ഇ​ന്‍​വ​ർ‍​ട്ട​ര്‍ ബ​ള്‍​ബി​ന്‍റെ ഉ​പ​യോ​ഗ​വും ല​ളി​ത​മാ​ണ്. ബ​ള്‍​ബ് ക​ത്തു​മ്പോ​ള്‍ ത​ന്നെ ചാ​ര്‍​ജ് സം​ഭ​രി​ക്കാ​ൻ സം​വി​ധാ​ന​മു​ള്ള​തി​നാ​ല്‍ പ്ര​ത്യേ​ക​മാ​യി ചാ​ര്‍​ജ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ഞ്ചു മ​ണി​ക്കൂ​റോ​ളം ചാ​ര്‍​ജ് ല​ഭി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി പ​റ​യു​ന്ന​ത്. ഒ​ന്‍​പ​ത് വാ​ട്‌​സി​ന്‍റെ എ​ല്‍​ഇ​ഡി ഇ​ന്‍​വ​ര്‍​ട്ട​ര്‍ ബ​ള്‍​ബി​ന് 600 രൂ​പ​യാ​ണ് എം​ആ​ർ​പി. 500 രൂ​പ​യ്ക്കാ​ണു വി​ൽ​പ്പ​ന. ര​ണ്ടു​വ​ര്‍​ഷ​ത്തെ റീ ​പ്ലേ​സ്‌​മെ​ന്‍റ് വാ​റ​ണ്ടി ല​ഭി​ക്കും. കോ​ർ​ട്ട് റോ​ഡി​ലെ സീ​സി വാ​ച്ച​സ് ആ​ണ് ജി​ല്ല​യി​ലെ മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ.