ഗ്യാ​സ് വി​ത​ര​ണ ഏ​ജ​ന്‍​സി​ക്ക് അനു​മ​തി നി​ഷേ​ധി​ക്കു​ന്നതായി പ​രാ​തി
Saturday, July 20, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: ചേ​ലേ​മ്പ്ര​യി​ല്‍ പ​ണി​പൂ​ര്‍​ത്തി​യാ​യ ഗ്യാ​സ് വി​ത​ര​ണ ഏ​ജ​ന്‍​സി​യുടെ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി പഞ്ചായത്ത് അകാരണമായി നി​ഷേ​ധി​ക്കു​ന്നുവെന്ന് പ​രാ​തി. ചേ​ലേ​മ്പ്ര സ്വ​ദേ​ശി പി. ​പ്ര​തീ​ഷാണ് പരാതിക്കാരൻ. 60 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ത​ന്‍റെ പി​താ​വ് അ​യ്യ​പ്പ​നാ​ണ് ഗോ​ഡൗ​ണി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. പ​ദ്ധ​തി​ക്കു വേ​ണ്ടി നാ​ലു സെ​ന്‍റ് ഭൂ​മി വി​റ്റു. 10 ല​ക്ഷം ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു. എ​ന്നാ​ല്‍ അ​നു​മ​തി നീ​ണ്ടു​പോ​കു​ന്ന​തി​നാ​ല്‍ തി​രി​ച്ച​ട​വ് മു​ട​ങ്ങി​ക്കി​ട​ക്കു​യാ​ണെന്ന് പ്ര​തീ​ഷ് വാർത്താസമ്മേളനത്തിൽ പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ​യും അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് കൂ​ടി അ​നു​മ​തി ന​ല്‍​കി​യാ​ല്‍ ഏ​ജ​ന്‍​സി​ക്ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ന്‍ ക​ഴി​യു​ം. 15 ദി​വ​സ​ത്തി​ന​കം അ​നു​മ​തി റ​ദ്ദാ​ക്കു​മെ​ന്ന് കാ​ണി​ച്ച് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗ്യാ​സ് ഗോ​ഡൗ​ണ്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഏ​ഴു​മീ​റ്റ​ര്‍ ദൂ​രം ഏ​താ​നും വീ​ടു​ക​ളു​ണ്ട്. ഏ​താ​നും നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ഗോ​ഡൗ​ണി​ല്‍ ഗ്യാ​സ് ഫി​ല്ലി​ങ് ന​ട​ക്കു​ന്ന​താ​യി ഹൈ​കോ​ട​തി​യി​ല്‍ കേ​സും ന​ല്‍​കി​യി​ട്ടു​ണ്ട്. ഗ്യാ​സ് ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചാ​ല്‍ അ​പാ​യ​മു​ണ്ടാ​കു​മെ​ന്നും ഇ​വ​ര്‍ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യും പ്ര​തീ​ഷ് പ​റ​ഞ്ഞു. മു​മ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ജ​ന്‍​സി​യു​ടെ അ​നു​മ​തി റ​ദ്ദാ​ക്കി​യെ​ങ്കി​ലും ഹൈ​ക്കോടതി പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ കേ​സി​ല്‍ അ​ന്തി​മ​വി​ധി വ​രാ​തെ അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് മ​റു​പ​ടി ന​ല്‍​കു​ന്ന​തെ​ന്നും പ്ര​തീ​ഷ് പ​റ​ഞ്ഞു.​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ദീ​ഷി​ന്‍റെ അ​മ്മ കെ. ​ക​ല്യാ​ണി, ഭാ​ര്യാ​പി​താ​വ് ടി. ​ശ​ങ്ക​ര്‍, സു​ഹൃ​ത്ത് പി. ​അ​ലി എ​ന്ന​ിവ​ര്‍ പ​ങ്കെ​ടു​ത്തു.