കെ. ബാലൻ അ​നു​സ്മ​ര​ണം 23ന്
Saturday, July 20, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: മേ​ഴ്സി ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂഷ​ന്‍​സ് സ്ഥാ​പ​ക​ന്‍ കെ. ​ബാ​ല​ന്‍റെ ച​ര​മ​വാ​ര്‍​ഷി​കത്തോടനുബന്ധിച്ച അനുസ്മരണം 23ന് ​വൈ​കു​ന്നേ​രം നാ​ലിന് വ​ട​ക​ര ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് സംഘാടകർ‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ​രം​ഗത്തെ സം​ഭാ​വ​ന​കൾക്കു അ​നു​സ്മ​ര​ണ സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​ര​ത്തി​ന് ന​ട​ക്കാ​വ് നാ​ഷ​ണ​ല്‍ കോ​ള​ജ് അ​ധ്യാ​പി​ക പി. ​സ്വ​ര്‍​ണ​കു​മാ​രി അ​ര്‍​ഹ​യാ​യി. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​വാ​ര്‍​ഡ്ദാ​ന​വും മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ നി​ര്‍​വ​ഹി​ക്കും. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ടി. ​രാ​ജ​ന്‍, പി.​കെ. കൃ​ഷ്ണ​ദാ​സ്, ഡോ. ​ര​മാ ബാ​ല​ന്‍, പി.​കെ. സ​തീ​ശ​ന്‍ , സി.​ടി. വി​നോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ല​യ​ണ്‍​സ് ഭാ​ര​വാ​ഹി​ക​ള്‍ നാ​ളെ സ്ഥാനമേല്‍​ക്കും

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ്, വ​യ​നാ​ട്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ല​യ​ണ്‍​സ് ക്ല​ബ്ബു​ക​ള്‍ ഉ​ള്‍​പെ​ട്ട ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ൽ ഭാരവാഹികളുടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ ക​ണ്ണൂ​ര്‍ മ​ങ്ങാ​ട്ട്പ​റ​മ്പി​ലെ ലെ​ക്സോ​ട്ടി​ക്ക ക​ണ്‍​വന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
ത​ല​ശേരി മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​നു​വേ​ണ്ടി 32 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മൊ​ബൈ​ല്‍ ബ്ല​ഡ് ബാ​ങ്ക് ന​ല്‍​കും. പ്ര​മേ​ഹ​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. പി​ലാ​ത്ത​റ ഹോ​പ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യി​ല്‍ ത​യ്യ​ല്‍ മെ​ഷി​നു​ക​ള്‍ സം​ഭാ​വ​ന ചെ​യ്യും. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​എ​സ്. രാ​ജീ​വ്, ഇ. ​അ​നി​രു​ദ്ധ​ന്‍, പി.​എം ഷാ​ന​വാ​സ്, യു.​കെ ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍, പ്രേം​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.