ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, July 21, 2019 12:33 AM IST
കോ​ട​ഞ്ചേ​രി: ഹോ​ട്ട​ലു​ക​ൾ ബാ​റു​ക​ൾ അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഹോ​ട്ട​ലു​ക​ൾ കൂ​ൾ ബാ​റു​ക​ൾ, ബേ​ക്ക​റി എ​ന്നി​വ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ത്ത തോ​ട്ടം ഉ​ട​മ​ക​ൾ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ട​ഞ്ചേ​രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. കോ​ട്പ നി​യ​മ​പ്ര​കാ​രം ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി.

പ​രി​ശോ​ധ​ന​യ്ക്ക് കോ​ട​ഞ്ചേ​രി സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​എം. കി​ഷോ​ർ​കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​ടി. റീ​ന, സ​ജി വ​ർ​ഗീ​സ്, അ​ബ്ദു​ൽ​ക​രീം , ഷി​ജു പി ​ജേ​ക്ക​ബ് , മീ​ത്ത്മോ​ഹ​ൻ, ഹെ​ല​ൻ എ​സ് റാ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ അ​റി​യി​ച്ചു.