പ്ര​ള​യ ദു​ര​ന്തം നേ​രി​ടു​ന്ന​തി​ല്‍ കേ​ര​ളം അ​ത്ഭു​തം സൃ​ഷ്ടി​ച്ചു: മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍
Sunday, July 21, 2019 12:33 AM IST
താ​മ​ര​ശേ​രി: പ്ര​ള​യ ദു​ര​ന്തം നേ​രി​ടു​ന്ന​തി​ല്‍ കേ​ര​ളം അ​ത്ഭു​തം സൃ​ഷ്‌ടിച്ച​തി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് സ​ര്‍​ക്കാ​റി​നും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍​ക്കും ല​ഭി​ച്ച​തെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം എ​ന്ന സാ​മൂ​ഹി​ക സം​ഗ​മം താ​മ​ര​ശേ​രി മേ​രി​മാ​താ ക​ത്തീ​ഡ്ര​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​ങ്ങ​ളു​ടെ ഏ​ക മ​ന​സോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​അ​തി​ജീ​വ​നം കേ​വ​ല​മാ​യ സ​ര്‍​ക്കാ​ര്‍ വി​ജ​യ​മാ​യി​ട്ട​ല്ല സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഈ ​അ​തി​ജീ​വ​ന​ത്തെ ജ​ന​കീ​യം എ​ന്ന് വി​ളി​ക്കു​ന്ന​ത്.

സ​മാ​ന​മാ​യ ഒ​രു ഉ​ദാ​ഹ​ര​ണ​വും ഇ​തി​ന് മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. കൈ​മെ​യ് മ​റ​ന്ന് പ്ര​യോ​ഗം അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ജ​ന​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ലൊ​രു ദൗ​ത്യം ഏ​റ്റെ​ടു​ത്ത് വി​ജ​യ​മാ​ക്കി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മു​ത​ല്‍ ഐ​എ​എ​സു​കാ​ര്‍ വ​രെ​യു​ള്ള വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ അ​വ​ര്‍​ക്ക് ചെ​യ്യാ​നാ​വു​ന്ന​ത് എ​ന്താ​ണോ അ​ത് സ്വ​യം തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ര്‍​ത്തി​ച്ച് മ​നു​ഷ്യ മ​ന​സു​ക​ള്‍ ഒ​ന്നാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജ​ന​കീ​യ​ത​യു​ടെ അ​പൂ​ര്‍​വ നി​മി​ഷ​ങ്ങ​ള്‍​ക്കാ​ണ് പ്ര​ള​യ​കാ​ല​ത്ത് കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ച​ത്. പ്ര​ള​യ​ത്തി​ന്‍റെ ആ​ദ്യ നി​മി​ഷ​ങ്ങ​ളി​ല്‍ പ​ക​ച്ചു നി​ന്നെ​ങ്കി​ലും ജ​ന​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം ദു​ര​ന്ത ഭൂ​മി​യി​ലേ​യ​ക്ക് കൈ​കോ​ര്‍​ത്തി​റ​ങ്ങി.

സ്വ​യം മ​റ​ന്ന് മ​റ്റു​ള്ള​വ​രു​ടെ ര​ക്ഷ​ക​രാ​യി​മാ​റി​യ അ​സു​ല​ഭ​മാ​യ സ്‌​നേ​ഹ​ത്തി​ന്‍റെ​യും മാ​ന​വി​ക​ത​യു​ടെ​യും തി​ള​ങ്ങു​ന്ന പ്ര​തീ​ക​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കേ​ര​ള ജ​ന​ത​ക്ക് ക​ഴി​ഞ്ഞു. അ​തു​കൊ​ണ്ട് ത​ന്ന​യാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യി ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ആ​ശ്വാ​സ​ത്തോ​ടെ മ​ട​ങ്ങാ​ന്‍ ക​ഴി​ഞ്ഞ​ത്. ലോ​ക​ബാ​ങ്കി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 39,000 കോ​ടി​യു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​യു​ണ്ടാ​യാ​ലേ പ്ര​ള​യ​കാ​ല​ത്തു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു.

ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ജ​ന​കീ​യ മു​ഖം ന​ല്‍​കി സ​ര്‍​ക്കാ​ര്‍ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ള്‍​ക്ക് ക​ഴി​വി​ന​പ്പു​റ​മു​ള്ള സ​ഹ​ക​ര​ണ​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​ണ് ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ത് ജ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന നേ​ട്ട​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന 238, ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന 5226 വീ​ടു​ക​ള്‍ എ​ന്നി​വ പു​ന​ര്‍​നി​ര്‍​മ്മി​ക്ക​ലാ​യി​രു​ന്നു സ​ര്‍​ക്കാ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​തി​ന് മു​മ്പ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് മ​ട​ങ്ങി​യ 25,223 പേ​ര്‍​ക്ക് അ​ടി​യ​ന്തര ന​സ​ഹാ​യ​മാ​യി 10,000 രൂ​പ വീ​ത​വും ന​ല്‍​കി. ഇ​ത്ത​ര​ത്തി​ല്‍ പ​രാ​തി ര​ഹി​ത​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന് ക​ഴി​ഞ്ഞു. പ്ര​ള​യ​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട വീ​ട്, സ്വ​ന്ത​മാ​യി നി​ര്‍​മി​ക്കാ​മെ​ന്ന് സ​മ്മ​ത​പ​ത്രം ന​ല്‍​കി​യ 156 പേ​ര്‍​ക്കും ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.

ഇ​വ​രി​ല്‍ 35 പേ​ര്‍ പു​തി​യ വീ​ട്ടി​ല്‍ താ​മ​സം തു​ട​ങ്ങി. മ​റ്റു വീ​ടു​ക​ളു​ടെ നി​ര്‍​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. കെ​യ​ര്‍ ഹോം ​പ​ദ്ധ​തി​യി​ല്‍ 44 പേ​ര്‍​ക്ക് വീ​ട് നി​ര്‍​മ്മി​ച്ചു ന​ല്‍​കി. ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​ത്താ​ല്‍ നി​ര്‍​മ്മി​ക്കു​ന്ന 20 വീ​ടു​ക​ളു​ടെ നി​ര്‍​മ്മാ​ണം ഓ​ഗ​സ്റ്റ് 31ന​കം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ ദു​രി​താ​ശ്വാ​സ പു​ന​ര്‍​നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൊ​തു​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. വീ​ട് നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യ തി​രു​വ​മ്പാ​ടി വി​ല്ലേ​ജി​ലെ ദേ​വ​സ്യ, ക​ദി​യു​മ്മ, കോ​ട​ഞ്ചേ​രി വി​ല്ലേ​ജി​ലെ അ​ന്ന​മ്മ കു​ട്ട​പ്പ​ന്‍, ക​ട്ടി​പ്പാ​റ വി​ല്ലേ​ജി​ലെ ന​ഫീ​സ, രാ​രോ​ത്ത് വി​ല്ലേ​ജി​ലെ ഹം​സ പു​ലി​ക്കു​ന്നു​മ്മ​ല്‍, കൂ​ട​ത്താ​യ് വി​ല്ലേ​ജി​ലെ ദാ​ക്ഷാ​യ​ണി എ​റ​ണ്ടോ​റ​കു​ന്ന് എ​ന്നി​വ​ര്‍​ക്കു​ള്ള താ​ക്കോ​ല്‍​ദാ​ന​വും കു​മാ​ര​നെ​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ കു​ട്ട​പ്പ​ന്‍, പൂ​ള​ച്ചാ​ലി​ല്‍ ഫാ​ത്തി​മ, ക​പ്പാ​ട​ന്‍ വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​രു​ടെ ഭൂ​മി​യു​ടെ രേ​ഖ​ക​ളും ച​ട​ങ്ങി​ല്‍ കൈ​മാ​റി.

പ്ര​ള​യ​കാ​ല​ത്തും പു​ന​ര്‍​നി​ര്‍​മാ​ണ സ​മ​യ​ത്തും സ്തു​ത്യ​ഹ​ര്‍​മാ​യ സേ​വ​നം ന​ട​ത്തി​യ ജി​ല്ലാ ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യു ടീം, ​ജി​ല്ലാ സ​ഹ​ക​ര​ണ വ​കു​പ്പ്, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, താ​മ​ര​ശേ​രി താ​ലൂ​ക്ക് ടീം, ​ജെ​സ്യൂ​ട്ട് പ്രൊ​വി​ന്‍​സി എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ട് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ പു​ന​ര്‍​നി​ര്‍​മ്മി​ച്ച് താ​മ​സം ആ​രം​ഭി​ച്ച താ​മ​ര​ശേ​രി എ​ളോ​ത്ത്ക​ണ്ടി മു​ഹ​മ്മ​ദ് അ​നു​ഭ​വം പ​ങ്കു​വെ​ച്ചു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു പ്ര​ള​യാ​ന​ന്ത​ര ദു​രി​താ​ശ്വാ​സ പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ ജോ​ര്‍​ജ് എം ​തോ​മ​സ്, പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ, താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വാ​ഴ​യി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍, ക​ട​ലു​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ജ​യ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​ഡി.​ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​പി. ഹു​സൈ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ശ്രീ​നി​വാ​സ​ന്‍, എം. ​നാ​രാ​യ​ണ​ന്‍, ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി ഡെപ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.