കി​ട​പ്പുരോ​ഗി​ക​ൾ​ക്ക് ക​ട്ടി​ൽ ന​ൽ​കി
Saturday, August 17, 2019 12:43 AM IST
കോ​ട​ഞ്ചേ​രി : കോ​ട​ഞ്ചേ​രി ജ​ന​മൈ​ത്രി പോ​ലീ​സും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും സം​യു​ക്ത​മാ​യി കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ക​ട്ടി​ൽ ന​ൽ​കി. 15 വ​ർ​ഷ​മാ​യി ത​ള​ർ​ന്നു കി​ട​ക്കു​ന്ന റോ​സ​മ്മ വാ​തി​ൽ​ക്കാ​ലാ​യി​ക്ക് കോ​ട​ഞ്ചേ​രി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​കെ. രാ​ജേ​ഷ് കട്ടിൽ കൈ​മാ​റി. ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​എ​സ്ഐ ര​മേ​ശ്‌ ബാ​ബു, എ​സ്ഐ ബെ​ന്നി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ട​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് അ​റ​ക്ക​ൽ , ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ടെ​ന്നി​സ​ൺ, ഷൈ​സു ഷൈ​ജു, തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.