ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തസ​ത്ത ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി
Saturday, August 17, 2019 12:43 AM IST
കോ​ഴി​ക്കോ​ട്: ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത:​സ​ത്ത ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ള്‍​ക്കെ​തിരേ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. വെ​സ്റ്റ്ഹി​ല്‍ വി​ക്രം മൈ​താ​നി​യി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഛിദ്ര​ശ​ക്തി​ക​ള്‍​ക്കെ​തി​രെ ജാ​തി​മ​ത രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തു​ള്ള ഐ​ക്യ​ത്തി​ന്‍റെ കാ​ഹ​ള​ധ്വ​നി ഉ​യ​ര​ണം. വ​ര്‍​ഗ്ഗീ​യ​ത​യും വി​ഘ​ട​ന​വാ​ദ​വും ഈ ​മ​ണ്ണി​ല്‍ നി​ന്ന് തു​ട​ച്ചു നീ​ക്ക​പ്പെ​ട​ണം. അ​തോ​ടൊ​പ്പം ദാ​രി​ദ്ര്യ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും ഇ​ല്ലാ​യ്മ ചെ​യ്ത് ന​വ​ഭാ​ര​ത സൃ​ഷ്ടി​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ചു​മ​ത​ല​യും ന​മു​ക്കു​ണ്ട്. ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ന​മ്മു​ടെ മ​ഹാ​ന്‍​മാ​ര്‍ രൂ​പം കൊ​ടു​ത്ത ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത:​സ​ത്ത ത​ക​ര്‍​ക്കു​ന്ന രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ​യും നാം ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.