പാ​ത​യോ​ര​ത്ത് പോ​ത്തി​ന്‍റെ ജ​ഡം ത​ള്ളി​യ നി​ല​യി​ൽ
Tuesday, August 20, 2019 12:20 AM IST
മു​ക്കം: സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ പോ​ത്തി​ന്‍റെ ജ​ഡം ത​ള്ളി. കാ​ര​ശേ​രി ഓ​ട​ത്തെ​രു​വി​ലാ​ണ് പോ​ത്തി​നെ ജ​ഡം ത​ള്ളി​യ​ത്. ദു​ർ​ഗ​ന്ധം പ​ട​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന പോ​ത്തു​ക​ളെ​യും വ​ഹി​ച്ചു​ള്ള ലോ​റി​ക​ൾ ഇ​തു​വ​ഴി പോ​കു​ന്ന​ത് പ​തി​വാ​ണ്.
ഇ​ത്ത​ര​ത്തി​ൽ പോ​കു​ന്ന ലോ​റി​യി​ൽ നി​ന്നും പോ​ത്തി​ന്‍റെ ജ​ഡം റോ​ഡ​രി​കി​ൽ ത​ള്ളി​യ​താ​യാ​ണ് സൂ​ച​ന. ജ​ഡം ത​ള്ളി​യ​തി​ന് തൊ​ട്ട​ടു​ത്താ​യി നി​ര​വ​ധി​പേ​ർ കു​ടി​വെ​ള്ള​ത്തി​ന് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​സ്രോ​ത​സു​മു​ണ്ട്. ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഇ​വി​ടെ പ​തി​വാ​ണെ​ന്നും ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.