ബെ​ന്നി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള വീ​ട് നി​ര്‍​മാണം സ​മ​യബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും:സി​പി​ഐ
Wednesday, August 21, 2019 12:32 AM IST
നാ​ദാ​പു​രം: ഉ​രു​ള്‍ പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച വി​ല​ങ്ങാ​ട് കു​റ്റി​ക്കാ​ട്ടി​ല്‍ ബെ​ന്നി​യു​ടെ കു​ടും​ബ​ത്തി​ന് വീ​ട് സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സി​പി​ഐ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ക​മ്മ​ിറ്റി രൂ​പീ​ക​രി​ച്ചു. ദു​ര​ന്ത​ത്തി​ല്‍ ബെ​ന്നി, ഭാ​ര്യ മേ​രി, മ​ക​ന്‍ അ​ഖി​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബെ​ന്നി​യു​ടെ അ​മ്മ റോ​സ​മ്മ, മ​ക്ക​ളാ​യ അ​ജി​ല്‍, അ​തു​ല്‍ എ​ന്നി​വ​രാ​ണ് കു​ടും​ബ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്.
നി​ര്‍​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യി വ​രു​ന്ന ചെ​ല​വ് പൂ​ര്‍​ണ്ണ​മാ​യും പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളി​ല്‍ നി​ന്നും പാ​ര്‍​ട്ടി കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നും മാ​ത്രം സ​മാ​ഹ​രി​ക്കാ​നാ​ണ് തീ​രു​മാ​നം.
സി​പി​ഐ നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ട് വ​ച്ചു ന​ല്‍​കു​ന്ന​ത്. വീ​ട് നി​ര്‍​മ്മാ​ണ​ത്തെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​നും,നി​ര്‍​മ്മാ​ണ ക​മ്മ​റ്റി യോ​ഗം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി സെ​ക്ര​ട്ട​രി ടി.​കെ. രാ​ജ​ന്‍ മാ​സ്റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​രി പി. ​ഗ​വാ​സ് പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. പി. ​വ​സ​ന്തം, ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ, പി. ​സു​രേ​ഷ്ബാ​ബു, എം.​ടി. ബാ​ല​ന്‍, സി.​കെ. ബാ​ല​ന്‍, ശ്രീ​ജി​ത്ത് മു​ട​പ്പി​ലാ​യി, കെ. ​പി. നാ​ണു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.