പദ്ധതികൾ തീർക്കാൻ ഓ​പ്പ​റേ​ഷ​ൻ 360
Wednesday, August 21, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കാ​ൻ 'ഓ​പ്പ​റേ​ഷ​ൻ 360'ന​ട​പ്പാ​ക്കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​ന​മാ​യി. പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്കു​ന്ന​തും പ്ര​യാ​സ​മു​ള്ള​തും സ​ങ്കീ​ർ​ണ​മാ​യ​തും ഗ്രീ​ൻ, ഓ​റ​ഞ്ച്, റെ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി ത​രം​തി​രി​ച്ച് ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. 360 ദി​വ​സ​ത്തി​ന​കം പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കും. കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ക, ക്ഷേ​മ​പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണം നൂ​റു ശ​ത​മാ​നം ആ​ക്കു​ക, ഓ​ഫീ​സ് ജ​ന സൗ​ഹൃ​ദ​മാ​ക്കു​ക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
എ​ല്ലാ അ​പേ​ക്ഷ​ക​ളും അ​റു​പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പാ​ക്കും. പ​ര​സ്യ​ന​യം, വ​ള​ർ​ത്തു​നാ​യ നി​യ​ന്ത്ര​ണം, പോ​സ്റ്റ​ർ-​ഹോ​ർ​ഡി​ങ് നി​യ​ന്ത്ര​ണം, പ്ലാ​സ്റ്റി​ക്/​മാ​ലി​ന്യം നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ​വ ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ലാ​ണു​ള്ള​ത്. ഫ​യ​ൽ കു​ടി​ശി​ക​യി​ല്ലാ​ത്ത കോ​ർ​പ​റേ​ഷ​ൻ, നി​കു​തി പ​രി​ഷ്‌​ക​ര​ണം,മെ​ഡി​ക്ക​ൽ കോ​ള​ജ് സീ​വ​റേ​ജ്, 5000 തെ​രു​വു​നാ​യ​ക​ളു​ടെ വ​ന്ധ്യം​ക​ര​ണം എ​ന്നി​വ​യെ​ല്ലാം ഓ​റ​ഞ്ച് വി​ഭാ​ഗ​മാ​ണ്. ഓ​വു​ചാ​ൽ, അ​റ​വ് ശാ​ല, പി​എം​എ​വൈ പ​ദ്ധ​തി ഭ​വ​ന​നി​ർ​മാ​ണം തു​ട​ങ്ങി​യ​വ റെ​ഡ് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കും.